ss

മുഹമ്മ: ശ്രീനാരായണ ഗുരുദേവ കീർത്തനങ്ങളുടെ സി.ഡി പ്രകാശനം ശിവഗിരി ശാരദാ മഠത്തിൽ നടന്നു. സ്വാമി അസംഗാനന്ദ ഗിരി പ്രകാശനം ചെയ്തു. സംഗീത സംവിധായകൻ ആലപ്പി ഋഷികേശ്, സി.പി.ഷാജി മുഹമ്മ,​ ടോമിച്ചൻ കണ്ണയിൽ, ഗാനരചയിതാവ് ജിമോൻ മുഹമ്മ , പ്രീത,ചന്ദ്രൻ കറുകക്കളം , അനിൽ എന്നിവർ പങ്കെടുത്തു. മുഹമ്മയിലെ അരങ്ങ് പ്രവർത്തകനായ വിജു ദാസൻ എസ്. എൽ പുരം എഴുതിയ വരികൾക്ക് ആലപ്പി ഋഷികേശ് ഈണം നൽകി സംസ്ഥാന യുവജനോത്സവ വിജയി അനന്യ പി.അനിൽ ആലപിച്ച ഗുരുദേവ കീർത്തനങ്ങളാണ് പ്രകാശനം ചെയ്തത്.