കായംകുളം: മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദി ആചരണ സമിതിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ചിത്ര കലാ ക്യാമ്പ് 28, 29 തീയതികളിൽ മുട്ടം നേതാജി സാമൂഹിക സാംസ്കാരിക പഠനകേന്ദ്രത്തിൽ നടക്കും.28 ന് രാവിലെ 9.30 ന് ചിത്രകാരൻ ബി.ഡി ദത്തൻ ഉദ്ഘാടനം ചെയ്യും. മുട്ടം രംഗനാഥ്,ആർ ജയശങ്കർ,ടി.എസ് പ്രസാദ്,കെ.എസ് വിജയൻ,ആർ പാർത്ഥസാരഥിവർമ്മ,രാജീവ് കെ.സി പോൾ,രാജീവ് മുളക്കുഴ,കെ.ജി അനിൽകുമാർ,എൻ.ജി സുരേഷ്,ഇ.ജെ റോയിച്ചൻ,ശ്രീകുമാർ ഓലകെട്ടി,മോഹനൻ വാസുദേവൻ,കെ സദാനന്ദൻ,പ്രസാദ് ദൊരസ്വാമി,പ്രമോദ് കുരമ്പാല,രഘുനാഥ് വെൺമണി,സുനിൽ പൊന്നമ്മ,സഹദേവൻ പിള്ള,ബിനു ബേബി,വിജയകുമാരി,മോളി പല്ലന,ഹണി ഹർഷൻ,ഗോപകുമാരി,കീർത്തി രാജീവ് എന്നിവർ ക്യാമ്പിൽ പങ്കെടുക്കും.വൈകിട്ട് 5 ന് മഹാകവി കുമാരനാശാൻ കൃതികളുടെ സമകാലീന സാമൂഹിക പ്രസക്തിയെ കുറിച്ച് ചർച്ച. തുടർന്ന് ചലച്ചിത്ര സംവിധായകനായ അകീരോ കുറസോവോയുടെ "ഡ്രീംസ് " എന്ന സിനിമ പ്രദർശിപ്പിക്കും. 29 ന് വൈകിട്ട് 5.30 ക്യാമ്പ് ചിത്രങ്ങളുടെ ആസ്വാദനത്തിൽ ടെൻ സിംഗ് ജോസഫ്, വർഗ്ഗീസ് ജോർജ്ജ് എന്നിവർ പങ്കെടുക്കും.