# ടിക്കറ്റ് വിൽപ്പന 50 ലക്ഷംരൂപ പിന്നിട്ടു
ആലപ്പുഴ: പുന്നമടക്കായലിലെ നെഹ്റുട്രോഫി ജലമേള കാണാൻ നാടിന്റെ നാനാഭാഗത്ത് നിന്ന് ജലോത്സവപ്രേമികൾ എത്തിത്തുടങ്ങി. നാളെ രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെ മേളയ്ക്ക് തുടക്കമാകും. രണ്ട് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും. വൈകുന്നേരം നാലു മുതലാണ് ഫൈനൽ മത്സരങ്ങൾ. ആദ്യ നാല് ഹീറ്റ്സുകളിൽ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സിൽ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് ഫൈനൽ പോരാട്ടത്തിനിറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.
74 വള്ളങ്ങൾ
09 വിഭാഗങ്ങൾ
19 ചുണ്ടൻ
03 ചുരുളൻ
ഹരിതചട്ടം പാലിക്കും
#യന്ത്രവത്കൃത സ്റ്റാർട്ടിംഗ് സംവിധാനം
# ഫോട്ടോ ഫിനിഷിംഗ് സംവിധാനം
#കൂടുതൽ ബോട്ടുകളും ബസുകളും ഏർപ്പെടുത്തി
#കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് സെല്ലിന്റെ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനം
#പ്രവേശനം പാസുള്ളവർക്ക് മാത്രം
10ന് എത്തണം
ടൂറിസിസ്റ്റ് ഗോൾഡ്, സിൽവർ പാസുള്ളവർ ബോട്ടിൽ നെഹ്റു പവലിയനിലേക്ക് പോകുന്നതിനായി രാവിലെ പത്തിന് ഡി.ടി.പി.സി ജെട്ടിയിൽ എത്തണം. വള്ളംകളി കാണുന്നതിന് ബോട്ട് ഉൾപ്പടെ പാസ് എടുത്തിട്ടുള്ളവരും എത്തിച്ചേരണം. രാവിലെ പത്തിന് ശേഷം ഡി.ടി.പി.സി ജെട്ടി മുതൽ പുന്നമട കായലിലേക്കും തിരിച്ചും ബോട്ട് സർവീസ് അനുവദിക്കില്ല. പവലിയനിലടക്കം സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് പാസുകളുടെ എണ്ണം ക്രമീകരിക്കും. എന്നാൽ, സി.ബി.എൽ നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും തീയതി പ്രഖ്യാപനമോ, മറ്റ് ഒരുക്കങ്ങളോ ആരംഭിച്ചിട്ടില്ല.
സി.ബി.എൽ മുന്നൊരുക്കങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ലാത്തതിനാൽ ഇത്തവണ ജലമേളയുടെ നടത്തിപ്പിന് 61ലക്ഷം രൂപയുടെ വ്യത്യാസം നേരിടുന്നുണ്ട്
- ജില്ലാ കളക്ടർ