ആലപ്പുഴ: സരോജിനി-ദാമോദരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ജൈവ കർഷകനുള്ള അക്ഷയശ്രീ പുരസ്‌കാരത്തിന് അപേക്ഷേ ക്ഷണിച്ചു. സംസ്ഥാന തലത്തിൽ ജൈവകർഷകന് രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും മെമെന്റോയും അടങ്ങുന്ന പുരസ്‌കാരം, ജില്ലതലത്തിൽ 50,000രൂപ വീതമുള്ള 13അവർാഡുകളും മട്ടുപ്പാവ് കൃഷിക്ക് വിദ്യാർത്ഥികൾക്ക് 10,000രൂപ വീതമുള്ള 33പ്രോത്സാഹന അവാർഡുകളുമാണ് ഇത്തവണ നൽകുന്നത്. അപേക്ഷകൾ വെള്ള കടലാസിൽ തയ്യാറാക്കി 2ഫോട്ടോ സഹിതം നവംമ്പർ 30ന് മുമ്പ് നൽകണം. കെ.വി.ദയാൽ, കൺവീനർ, അവാർഡ് കമ്മിറ്റി, ശ്രീകോവിൽ, മുഹമ്മ, ആലപ്പുഴ-688525 എന്ന വിലാസത്തിലാണ് ലഭിക്കേണ്ടത്.