അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ആരോഗ്യവകുപ്പ് മന്ത്രിക്ക് ജനകീയ ജാഗ്രതാ സമിതി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി. പ്ലാസ്റ്റിക് സർജറി വിഭാഗം കൂടുതൽ പോസ്റ്റുകൾ അനുവദിച്ച് ശാക്തീകരിക്കുക, ജനറൽ സർജറിയിൽ പി.ജി റസിഡന്റ്സ് എണ്ണംകൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ജനകീയ ജാഗ്രതാ സമിതി പ്രസിഡന്റ് പ്രദീപ് കൂട്ടാല, ജനറൽ സെക്രട്ടറി കെ.ആർ.തങ്കജി, ട്രഷറർ ഹംസ കൂഴിവേലി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ യു.എം.കബീർ, ഷൈജു, ജബ്ബാർ പനച്ചുവട് എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്.