ആലപ്പുഴ: കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) ജില്ലാ നേതൃസംഗമം ഞായറാഴ്ച നടക്കും. രാവിലെ 10ന് റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന നേതൃസംഗമം ജനറൽസെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സംഘടനാ സെക്രട്ടറി എൻ.ബിജു അദ്ധ്യക്ഷനാകും. സംഗമത്തിൽ 2,500 പ്രതിനിധികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംഘടനാ സെക്രട്ടറി എൻ.ബിജു, വൈസ് പ്രസിഡന്റ് പി.ജെ.സുജാത, സെക്രട്ടറിയേറ്റംഗങ്ങളായ സി.കെ.ഉത്തമൻ, എം.ടി.മോഹനൻ, അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി ടി.മധു എന്നിവർ പങ്കെടുത്തു.