ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര 479-ാം നമ്പർ ശാഖയുടേയും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്താഭിമുഖ്യത്തിൽ 29ന് സൗജന്യ നേത്രപരിശോധനയും തിമിര നിർണ്ണയ ക്യാമ്പും നടക്കും. കണിച്ചുകുളങ്ങര ശാഖാ ഹാളിൽ 29 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടക്കുന്ന ക്യാമ്പ് എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ വിദഗ്ദരായ ഡോക്ടർമാർ പങ്കെടുക്കും.വിശദവിവരങ്ങൾക്ക് ഫോൺ:9605699744,9249486381.