ആലപ്പുഴ : ടൂറിസ്റ്റുകളടക്കം ആയിരക്കണക്കിന് പേർ ദിവസവും എത്തുന്ന ചുങ്കം പൊലീസ് എയിഡ് പോസ്റ്റിന് സമീപം പള്ളാത്തുരുത്തി ആറിലെ പാലം പുനർനിർമ്മാണ നടപടികൾ പുരോഗതിയിൽ. 38 കോടി രൂപയുടെ പദ്ധതിക്ക് ടെണ്ടർ നടപടി ഉടൻ ആരംഭിക്കും. കേരള റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിലാണ് നിർമ്മാണം. പാലം, അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കൽ ജോലി പൂർത്തികരിച്ചു. വലിയ വാഹനം കയറി പോകാൻ കഴിയുന്ന തരത്തിലാണ് പുതിയ പാലത്തിന്റെ നിർമ്മാണം. പാലം നിർമ്മാണം പൂർത്തീകരിക്കുന്നതോടെ കൈനകരി പഞ്ചായത്ത് വടക്ക് പടിഞ്ഞാറൻ മേഖലയിലുള്ളവർക്കും ചുങ്കം ഭാഗത്തുള്ളവർക്കും ആശ്വസമാകും. നിലവിലുള്ളപാലം കാലപഴക്കത്താൽ അപകട ഭീഷണി ഉയർത്തുന്നു. കൊമേഴ്സ്യൽ കനാൽ ആരംഭിക്കുന്നതിന്റെ കുറുകെയാണ് പാലം നിർമ്മിക്കുന്നത്.
........................
#ടെണ്ടർ നടപടി തുടങ്ങി
എ.സി റോഡ് നവീകരണം ആരംഭിച്ചതോടെ ടൂറിസ്റ്റുകളുമായുള്ള വാഹനങ്ങൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടായതിനാൽ പള്ളാത്തുരുത്തി പാലത്തിനടുത്ത് നങ്കൂരമിട്ടിരുന്ന മുഴുവൻ ഹൗസ് ബോട്ടുകളും ഇപ്പോൾ പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയിലാണ് കെട്ടിയിട്ടിരിക്കുന്നത്. ഇതുകാരണം ടൂറിസ്റ്റുകളുമായി പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെ എത്തുന്നത്. പാലം നിർമ്മിക്കുന്നതോടെ ആലപ്പുഴയുടെ ടൂറിസം രംഗത്തിന്റെ പേരുദോഷം മാറും.
....................................
''പാലം നിർമ്മാണത്തിനുള്ള ടെണ്ടർ നടപടി ഉടൻ പൂർത്തികരിച്ച് നിർമ്മാണം ആരംഭിക്കും.
എം.എൽ.എ ഓഫീസ്,ആലപ്പുഴ