ആലപ്പുഴ : കിടങ്ങാംപറമ്പ് ക്ഷേത്ര യോഗത്തിന്റെയും എൽ.പി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ മൂന്നിന് ആരംഭിച്ച് വിദ്യാരംഭത്തോടെ 13ന് സമാപിക്കും. വൈകിട്ട് 6ന് ക്ഷേത്ര യോഗം പ്രസിഡന്റ് കെ.എസ്.ഷാജി കളരിക്കലിന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ദദ്രദീപപ്രകാശനം ചെയ്യും. ദേവി മാഹാത്മ്യ പാരായണം, സമൂഹ പ്രാർത്ഥന, സംഗീത ഭജന, പ്രഭാഷണം, തിരുവാതിര, കലാമേളം, ഭക്തിഗാനമേള, ലാസ്യ എന്നീ പരിപാടികൾ നടക്കും. 9ന് എൽ.പി, യു.പി, എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾക്കുള്ള ലളിതഗാനം, ശാസ്ത്രീയ സംഗീത മത്സരങ്ങൾ.10ന് നാടോടി നൃത്തം, ഭരതനാട്യ മത്സരങ്ങൾ. 12ന് വൈകിട്ട് 7ന് നവരാത്രി സാംസ്‌കാരിക സമ്മേളനവും പുരസ്‌കാര വിതരണവും എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയർമാൻ എം.ജി.രാജപ്പൻ സ്വാഗതവും കൺവീനർ ഉഷാകുമാരി നന്ദിയും പറയും. വൈസ് പ്രസിഡന്റ് ജി.മോഹൻദാസ് സംസാരിക്കും. ഭുവനേശ്വരി സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരത്തിന് അർഹനായ ആര്യാട് ഭാർഗവന് പുരസ്‌കാര സമർപ്പണവും എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മുൻ ക്ഷേത്ര യോഗം ഭാരവാഹികളെയും ആദരിക്കും. വിദ്യാരംഭത്തിന് റിട്ട. പ്രൊഫ.കല്ലേലി ഗോപാലകൃഷ്ണൻ, അറവുകാട് എച്ച്.എസ്.എസ് റിട്ട.പ്രിൻസിപ്പൽ സവിത സജീവ് എന്നിവർ ആദ്യക്ഷരം കുറിക്കും. കലാ മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾ 30 നകം 047722631293,9495845349 എന്നീ നമ്പരിൽ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് ക്ഷേത്ര യോഗം പ്രസിഡന്റ് ഷാജി കളരിക്കൽ അറിയിച്ചു.