അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ എക്സ്പോ ഇന്ന് സംഘടിപ്പിക്കും. കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് കരിയർ എക്സ്പോ.ഇന്ന് രാവിലെ 9 ന് ചെങ്ങന്നൂർ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഉപമേഖലാ മേധാവി വി.കെ.അശോക് കുമാർ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ബിനീഷ് ബോയ് അദ്ധ്യക്ഷനാകും.എസ്.കിഷോർ കുമാർ, പി.ടി.സുമിത്രൻ, ഡോ.സുനിൽ മർക്കോസ്, എ.ഹസീന ബീവി, ടി.അർച്ചന ദേവീ, എ.അബ്ദുൾ ഷുക്കൂർ, കെ.രമണൻ, ജി.രാജു, ജയശ്രീ കെ.നായർ തുടങ്ങിയവർ സംസാരിക്കും.ആർ.ബിന്ദു സ്വാഗതവും വി.ഷിബി മോൾ നന്ദിയും പറയും.