ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ റെയിൽവേയുടെ അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എം.പി റെയിൽവേ ബോർഡ് ചെയർമാനെ നേരിൽകണ്ട് ചർച്ച നടത്തി. ടൂറിസം മേഖലയായ ആലപ്പുഴയിലേക്ക് സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്.

യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ നിലവിലെ റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും അപര്യാപ്തമാണെന്ന് എം.പി ചൂണ്ടിക്കാട്ടി.

പ്ളാറ്റ്ഫോമുകളുടെ എണ്ണം കൂട്ടണം

 എറണാകുളം-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ വേഗത്തിലാക്കണം.

 ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിലവിൽ മൂന്ന് പ്ലാറ്റ്‌ഫോമുകൾ മാത്രമാണുള്ളത് രണ്ട് അധിക പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കണം

 സ്റ്റേഷനെ എൻ.എസ് ജി 3യിൽ നിന്നും 1 എന്ന പദവിയിലേക്ക് ഉയർത്തണം

 വന്ദേ ഭാരത് എക്‌സ്പ്രസ് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾക്ക് കായംകുളം ജംഗ്ഷനിൽ സ്റ്റോപ്പുകൾ നൽകണം

 ചേർത്തല റെയിൽവേ സ്റ്റേഷനിൽ അടിയന്തര അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കണം

ബംഗളൂരു - എറണാകുളം - ബംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ആലപ്പുഴയിലേക്ക് നീട്ടണം

 എറണാകുളം-ആലപ്പി മെമു ട്രെയിൻ കൊല്ലത്തേക്ക് നീട്ടുന്നത് യാത്രക്കാർക്ക് സഹായകരമാണ്

നിർദ്ദേശങ്ങൾ പരിശോധിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ ഉറപ്പ് നൽകി

-കെ.സി.വേണുഗോപാൽ എം.പി