അമ്പലപ്പുഴ: മിനിലോറിയുടെ സൈഡ് ഗ്ലാസ് തകർത്തു.വ്യാഴാഴ്ച ഉച്ചയോടെ യാത്രക്കാരുമായി ആലപ്പുഴയിൽ നിന്ന് ഇരട്ടകുളങ്ങരയ്ക്ക് പോയ ശ്രീ വിനായകാ എന്ന സ്വകാര്യ ബസാണ് ദേശീയപാതയിൽ കുറവൻ തോട് ഭാഗത്ത് വച്ച് , മറ്റൊരു വാഹനത്തെ മറി കടക്കാൻ ശ്രമിക്കുന്നതിനടയിൽ മുന്നിൽ പോയ മിനി ലോറിയുടെ സൈഡ് ക്ലാസ് ഇടിച്ച് തകർത്തത്. ഈ സമയം റോഡിൽ ഉണ്ടായിരുന്ന ഹൈവൈ പൊലീസ് എസ്. ഐ സജി കടന്നുകളയാൻ ശ്രമിച്ച സ്വകാര്യ ബസിനെതിരെ കേസെടുത്തു. സ്വകാര്യ ബസുകളുടെ യാത്രക്കാരുമായുള്ള മത്സര ഓട്ടവും അമിത വേഗതയും ജനങ്ങളെ ഭീതിയുടെ നിഴലിലാക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.