
ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ വലിയമരം വാർഡിലെ റോഡുകളുടെ ദു:സ്ഥിതിക്ക് പരിഹാരമില്ല. രണ്ട് ഭരണസമിതികൾ മാറിവന്ന കഴിഞ്ഞ പത്ത് വർഷത്തിനിടെ വാർഡിലെ ഗോൾഡൻ ഫാക്ടറി - വെള്ളക്കിണർ റോഡും , ഇവാഞ്ചലിക്കൽ പള്ളി റോഡും വികസന പട്ടികയിൽ ഇടം പിടിച്ചിട്ടില്ലെന്ന് ജനങ്ങൾ പരാതിപ്പെടുന്നു. ഭിന്നശേഷിക്കാരുൾപ്പടെ ഈ റോഡിലൂടെ വലയുകയാണ്. വിദ്യാർത്ഥികൾ മഴക്കാലത്ത് തകർന്ന റോഡിലെ വെള്ളം നിറഞ്ഞ കുണ്ടും കുഴിയും താണ്ടി വേണം യാത്ര ചെയ്യുവാൻ. സറ്റേഡിയം, വലിയമരം വാർഡുകൾ സംഗമിക്കുന്ന പ്രദേശത്തെ റോഡുകളെ ഇരു ജനപ്രതിനിധികളും പരിഗണിക്കുന്നില്ലെന്നാണ് പരാതി. ധാരാളം ഡോക്ടർമാർ താമസിക്കുന്ന റെസിഡൻഷ്യൽ പ്രദേശം കൂടിയാണിത്. അടിയന്തരമായി റോഡുകൾ ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം.
...................
'' പത്തു വർഷത്തിലേറെയായി പൊട്ടിപൊളിഞ്ഞ് കാൽനടയാത്രപോലും ദു:സഹമായിട്ട് അധികൃതർ കണ്ട ഭാവം പോലുമില്ലാതെ അവഗണിക്കുകയാണ്. റോഡ് സഞ്ചാരയോഗ്യമാക്കത്തതിൽ പ്രതിഷേധിച്ച് ശക്തമായ സമരങ്ങൾക്ക് രൂപം നൽകും
-വലിയമരം വാർഡ് കോൺഗ്രസ് കമ്മിറ്റി