ആലപ്പുഴ: കേരളത്തിലെ ട്രെയിൻ ദുരിതത്തിന് പരിഹാരം കാണുക, റെയിൽവേ നിയമന നിരോധനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടത്തിയ പ്രതിഷേധ യോഗം ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ആർ.രാഹുൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ദിനൂപ് വേണു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജയിംസ് ശാമുവേൽ, ആർ അശ്വിൻ, പി.എ.അൻവർ, എസ്.മുകുന്ദൻ, അനുപ്രിയ ദിനൂപ്, എം.എസ്.അരുൺ, ജി.ശ്രീജിത്ത്, വിഷ്ണു ഗോപിനാഥ്, എസ്.അഷ്‌കർ, എം.സുമേഷ് എന്നിവർ സംസാരിച്ചു.