ചാരുംമൂട് : എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി എൻ.എസ്.എസ് വോളന്റിയേഴ്സ് പങ്കാളിത്ത ഗ്രാമത്തിലെ അങ്കണവാടി സന്ദർശിച്ച് കുട്ടികൾക്ക് മധുരപലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന മഹത്തായ ലക്ഷ്യത്തിലൂന്നി ദേശീയ തലത്തിൽ എൻ.എസ്.എസ് രൂപീകൃതമായിട്ട് 55 വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് എൻ.എസ്.എസ് വി.വി.എച്ച്.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അങ്കണവാടി സന്ദർശിച്ചത്. പി.ടി.എ പ്രസിഡന്റ് രതീഷ് കുമാർ കൈലാസത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സ്കൂൾ പ്രിൻസിപ്പൽ ആർ .രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ കെ.രഘുകുമാർ, ജി.രാജശ്രീ, ആർ ഉണ്ണികൃഷ്ണൻ, അംങ്കണവാടി അദ്ധ്യാപിക ശ്രീജ, വിനീത , എൻ. എസ്. എസ് ലീഡർമാരായ ഋഷികേശ് ഹരി, അഞ്ജലി എ.എൽ , അഗ്നിവേശ്, സിയ സൂസൻ സാമു, എൻ.എസ്.എസ് വോളന്റിയേഴ്സ് എന്നിവർ പങ്കെടുത്തു.