ചാരുംമൂട് : ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കം കുറിച്ചുക്കൊണ്ട് കായംകുളം ഉപജില്ലാതല ശാസ്ത്ര ,ഗണിത,ശാസ്ത്ര ക്വിസ് മത്സരം താമരക്കുളം വി.വി. എച്ച്.എസ്.എസിൽ നടന്നു. പി.ടി.എ പ്രസിഡന്റ് രതീഷ് കുമാർ കൈലാസത്തിന്റെ അദ്ധ്യക്ഷതയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ .സിന്ധു ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ, എച്ച് എം എസ് സഫീനാ ബീവി, ഡെപ്യൂട്ടി എച്ച് എം റ്റി ഉണ്ണികൃഷ്ണൻ, റവന്യൂ ജില്ലാഗണിതശാസ്ത്ര ക്ലബ്ബ് സെക്രട്ടറി കെ. രഘുകുമാർ, പ്രശാന്ത് ആറാട്ടുപുഴ , ആർ ഹരിലാൽ,പി എസ് ഗിരീഷ് കുമാർ കുമാർ, സി.എസ്.ഹരികൃഷ്ണൻ ഉപജില്ലാ സയൻസ് ക്ലബ് സെക്രട്ടറി പി.ജി.ശുഭ എന്നിവർ പങ്കെടുത്തു. ഗണിത ക്വിസ് എസ്.മോഹൻ കുമാർ നയിച്ചു.