ചാരുംമൂട് : കോമല്ലൂർ പെരുമാറ്റം പള്ളിൽ ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബർ മൂന്നിന് സമാപിക്കും. ശ്രുതി പ്രബോധശ്രീ ഹരിപ്പാട് വേണു ആണ് യജ്ഞാചാര്യൻ. ക്ഷേത്രം തന്ത്രി ഗിരീഷ് നമ്പൂതിരിയും മേൽശാന്തി സഞ്ജയ് പോറ്റിയും നേതൃത്വം നൽകും.