1

കുട്ടനാട് :ചെമ്പുംപുറം ജനനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പുളിക്കക്കാവ് ദേവീക്ഷേത്രത്തിന് സമീപം സംഘടിപ്പിച്ച 17ാമത് ചെറുവള്ളംകളി മത്സരം സിനിമാതാരം പ്രമോദ് വെളിയനാട് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എം.സുരേഷ് അദ്ധ്യക്ഷനായി. നെടുമുടി പഞ്ചായത്തംഗങ്ങളായ കെ. ജി മധുസൂദനൻ , എൻ.എസ്. കുഞ്ഞുമോൻ, കുട്ടനാട് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി.മോഹനൻ പിള്ള, പുളിക്കക്കാവ് ദേവസ്വം പ്രസിഡന്റ് മുരളിധരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി ജി.ആർ.രണദിവെ സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രസാദ് നന്ദിയും പറഞ്ഞു.മത്സരത്തിൽ വൈശ്യംഭാഗം വി.ബി സി ബോട്ട്ക്ലബ് ജേതാവായി.