mahila-kongress

മാന്നാർ: മഹിളാ കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മിറ്റിയുടെ അംഗത്വ പ്രചരണത്തിനു തുടക്കമായി. മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുജിത്ത് ശ്രീരംഗം ഉദ്ഘാടനം ചെയ്തു. മാന്നാർ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാധാമണി ശശീന്ദ്രൻ അദ്ധ്യക്ഷയായി. ജില്ലാ ജനറൽ സെക്രട്ടറിമാരായ വത്സല ബാലകൃഷ്ണൻ, ചിത്ര എം.നായർ, സജി മെഹ്ബൂബ്, ജ്യോതി വേലൂർമഠം, അജിത്ത് ആർ.പിള്ള, ഉഷ ഗോപാലകൃഷ്ണൻ, ഓമന കൃഷ്ണൻ, ജോളി ഫിലിപ്പ്, രതി.ആർ, രത്നകല, ശാന്ത രവീന്ദ്രൻ, തങ്കമ്മ ജി.നായർ, രമ സാബു, ശുഭാ ഗോപാലകൃഷ്ണൻ, ശുഭലക്ഷ്മി, ഗീത വിജയൻ, സുജ സന്തോഷ്, പി.കെ രാജശ്രീ എന്നിവർ സംസാരിച്ചു.