തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിൽ 2024-2026 കാലയളവിലേക്കുള്ള പുതിയ ക്ഷേത്ര ഉപദേശകസമിതിയുടെ രൂപീകരണത്തിനായി ഭക്തജനങ്ങളുടെ പൊതുയോഗം നാളെ രാവിലെ 10.30 ന് ക്ഷേത്രത്തിൽ നടക്കും. രജിസ്റ്റേഡ് മണ്ഡലത്തിൽപ്പെട്ട എല്ലാ ഭക്തജനങ്ങളും അംഗത്വ കാർഡുമായി ഹാജരാകണം. പങ്കെടുക്കുന്നവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയും കൊണ്ടു വരണം. അംഗങ്ങളുടെ രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 8 മുതൽ ആരംഭിക്കും.