ഹരിപ്പാട്: റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു.ഇന്നലെ രാവിലെ 9 ഓടെ ആയിരുന്നു സംഭവം. കായംകുളം- എറണാകുളം പാസഞ്ചർ ട്രെയിൻ സ്റ്റേഷനിലേക്ക് എത്തുന്നതിന് മിനുറ്റുകൾക്ക് മുമ്പായിരുന്നു അപകടം. സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപമുള്ള മരം വെട്ടിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വൈദ്യുതി ലൈനിൽ വീണ മരത്തിൽ തുടർന്ന് തീ പടരുകയായിരുന്നു. ഇത് കണ്ട യാത്രക്കാർ പരിഭ്രാന്തരായി. മരം വീണ് ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് കായംകുളം എറണാകുളം പാസഞ്ചർ 20 മിനിറ്റ് ചേപ്പാട് റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു. തുടർന്ന് ഉച്ചവരെ ട്രെയിനുകളെല്ലാം രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് നിറുത്തിയത്.