ചേർത്തല:കേരള പത്മശാലിയ സംഘം വനിതാവിഭാഗം ചേർത്തല–അമ്പലപ്പുഴ താലൂക്ക് സമ്മേളനം നാളെ ചേർത്തല താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഹാളിൽ നടക്കും.രണ്ടു താലൂക്കുകളിലെയും മുഴുവൻശാഖകളിൽ നിന്നുള്ള പ്രതിനിധികൾ പ്രകടനത്തിലും സമ്മേളനത്തിലും പങ്കെടുക്കും.പിന്നാക്ക സമുദായ നയംരൂപീകരിക്കുക,ക്രിമിലെയർ സംബന്ധിച്ച സുപ്രിംകോടതി വിധിയെ അതിജീവിക്കാൻ കേന്ദ്രം ഭരണഘടന ഭേദഗതി ചെയ്യുക,മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്റെ എല്ലാ ശുപാർശകളും പൂർണമായി നടപ്പിലാക്കുക തുടങ്ങിയ 11 ആവശ്യങ്ങൾ സമ്മേളനം ചർച്ചചെയ്യുമെന്ന് കെ.പി.എസ് വനിതാവിഭാഗം താലൂക്ക് സെക്രട്ടറി പി.എസ്.അജിതകുമാരി,പ്രസിഡന്റ് എസ്.സീജ,രാധാമണി, കെ.ഉഷാദേവി,കെ.പി.എസ് താലൂക്ക് സെക്രട്ടറി എസ്.കണ്ണൻ, സംസ്ഥാന കമ്മിറ്റിയംഗളായ എസ്.നാരായണൻകുട്ടി,പി.സോമനാഥപിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രണ്ടിന് വടക്കേ അങ്ങാടി കവലയിൽ നിന്ന് പ്രകടനം ആരംഭിക്കുന്ന പ്രകടനം കോടതി കവല വഴി സമ്മേളന നഗരിയായ എൻ.എസ്.എസ് യൂണിയൻ ഹാളിൽ സമാപിക്കും.തുടർന്ന് നടക്കുന്ന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. കെ.പി.എസ് വനിതാവിഭാഗം താലൂക്ക് പ്രസിഡന്റ് സീജ.എസ്.അദ്ധ്യക്ഷയാകും.കെ.പി.എസ് സംസ്ഥാന പ്രസിഡന്റ് പി.വിശ്വംഭരൻപിളള മുഖ്യപ്രഭാഷണം നടത്തും.വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് ഗീത കൊമ്മേരി മുഖ്യാതിഥിയാകും.