അമ്പലപ്പുഴ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല യൂണിയൻ സൗത്ത് സോൺ കലോത്സവതിന് ഇന്ന് ആലപ്പുഴ ടി.ഡി.മെഡിക്കൽ കോളേജിൽ തുടക്കമാകും. മന്ത്രി പി. പ്രസാദ് കലോത്സവം ഉദ്ഘാടനം ചെയ്യു എച്ച് .സലാം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ ബി .കനിഷ്ക അദ്ധ്യക്ഷയാകും. ഗാനരചയിതാവ് വയലാർ ശരത് ചന്ദ്ര വർമ്മ, സിനിമാതാരം എഴുപുന്ന ബൈജു എന്നിവർ മുഖ്യാതിഥികളാകും. സംഘാടക സമിതി ചെയർമാൻ അഡ്വ.ആർ.രാഹുൽ, കൺവീനർ എം.ശിവപ്രസാദ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.മിറിയം വർക്കി, മെഡിക്കൽ കോളേജ് സൂപ്രണ്ട് അബ്ദുൽസലാം, യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി വി.എസ്.ഹരികൃഷ്ണൻ , ജോയിന്റ് സെക്രട്ടറി ആഷിക്, നഴ്സിംഗ് കോളേജ് ചെയർമാൻ അഷിത, ഡെന്റൽ കോളേജ് ചെയർമാൻ അൻവാസ് എന്നിവർ പങ്കെടുക്കും. കലിക എന്ന പേരിൽ നടത്തപ്പെടുന്ന കലോത്സവത്തിൽ 65 കോളേജിൽ നിന്ന് നാലായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. 27 മുതൽ 30 വരെ 10 വേദികളിലായി 90 ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്.