ഹരിപ്പാട്: മുട്ടം സ്വാന്തനം ചാരിറ്റബിൾ സൊസൈറ്റിയുടെയും ആയുർവേദ അസോസിയേഷൻ, ഹരിപ്പാട് ഏരിയ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ 90-ാംമത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെ നടക്കും. ഡോക്ടർമാരായ ഗംഗ ബി. എസ്, ദീപ്തി കെ. ബി, സൽമാൻ കെ. എ,ധന്യാ ആർ.പിള്ള എന്നിവർ നേതൃത്വം വഹിക്കും. രാവിലെ 9 മുതൽ നടക്കുന്ന ക്യാമ്പ് ഹരിപ്പാട് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സമിതി ചെയർമാൻ എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. സ്വാന്തനം എക്സിക്യൂട്ടീവ് അംഗം ജി. ഹരികുമാർ അദ്ധ്യക്ഷനാകും. സ്വാന്തനം ആരോഗ്യവിഭാഗം ചെയർമാൻ കെ. ശശാങ്കൻ, ഡോ. ദീപ്തി സ്വാന്തനം എക്സിക്യൂട്ടീവ് അംഗം സോമനാഥൻ നായർ എന്നിവർ സംസാരിക്കും.സ്വാന്തനം വിദ്യാഭ്യാസ സമതി ചെയർമാൻ എം. കെ ശ്രീനിവാസൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി രഘു കളത്തിൽ നന്ദിയും പറയും.