
ചേർത്തല : ടൗൺ റോട്ടറി ക്ലബ്ബ് ആലപ്പുഴ സെന്റ് ജോസഫ് കോളേജിൽ സി പി ആർ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. സെന്റ് ജോസഫ് കോളേജിലെ എൻ. സി. സി. യൂണിറ്റിന്റെ സഹകരണത്തോടെയുള്ള പരിശീലനം ഡോ.അനിൽ വിൻസന്റ് നയിച്ചു. സെന്റ് ജോസഫ് കോളേജിലെ നൂറോളം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. ചേർത്തല ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എൻ. ജി. നായർ അദ്ധ്യക്ഷനായി.സർവ്വീസ് പ്രോജക്ട് ചെയർമാൻ കെ.ലാൽജി സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഉഷാ ആന്റണി, അസിസ്റ്റന്റ് ഗവർണർ ഡോ.ശ്രീദേവൻ, അബ്ദുൽ ബഷീർ തുടങ്ങിയവർ സംസാരിച്ചു. നിമിഷ ഫ്രാൻസിസ് നന്ദി
പറഞ്ഞു.