photo

ചേർത്തല: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. ചേർത്തല മുനിസിപ്പൽ 18ാം വാർഡ് കുഴുവേലി കിഴക്കേ മഠം പരേതനായ ശിവരാമനുണ്ണിയുടെ മകൻ കെ.എസ്.മനോജ്(47) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5 മണിയോടെ ദേശീയപാതയിൽ മതിലകം ആശുപത്രിക്ക് തെക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മനോജിനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരിച്ചു. അവിവാഹിതനാണ്. ഡ്രൈവറായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ നടക്കും. മാതാവ്: പരേതയായ ഓമനയമ്മ. സഹോദരങ്ങൾ:ശശികല,വിനോദ്കുമാർ,ബിന്ദു,സേതു ലക്ഷ്മി.