മുഹമ്മ: അജ്ഞാതൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ഇന്നലെ രാവിലെ 10.30 ഓടെ സർവ്വോദയപുരം ലെവൽ ക്രോസിൽ എത്തിയയാൾ ട്രെയിനിന് മൂന്നിലേയ്ക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആളെ തിരിച്ചറിയാൻ കഴിയാത്ത വിധം ഛിന്ന ഭിന്നമായിപ്പോയി. കറുത്ത പാന്റും ചെക്ക് ഷർട്ടുമാണ് അമ്പത്തഞ്ചിനോട് പ്രായം തോന്നിക്കുന്ന ഇയാൾ ധരിച്ചിരുന്നത്. മണ്ണഞ്ചേരി പൊലീസ് എത്തി ശരീര ഭാഗങ്ങൾ നീക്കം ചെയ്ത് തുടർ നടപടി സ്വീകരിച്ചതിന് ശേഷമാണ് ട്രെയിൻ സർവ്വീസ് പുനഃസ്ഥാപിച്ചത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പഞ്ചായത്ത്‌ മെമ്പറും മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.പി.സംഗീതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.