
അമ്പലപ്പുഴ: വണ്ടാനം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ആയില്യം സർപ്പംപാട്ട് മഹോത്സവം ക്ഷേത്രം തന്ത്രി പുതുമന മധുസൂദനൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ആരംഭിച്ചു. ശനിയാഴ്ച രാത്രി 12 ന് നാഗബലിയോടെ സമാപിക്കും. ക്ഷേത്രം മേൽശാന്തി ഗിരീഷ് ശർമ്മ, മണിയപ്പൻ ,ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ കെ.എം. സതി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം. രതീഷ്, സെക്രട്ടറി ആദർശ് മുരളി, വൈസ് പ്രസിഡന്റ് എസ്. രമണൻ , അംഗങ്ങളായ ടി.കെ.ഷാജി, വിശ്വംഭരൻ , കെ. മണിയപ്പൻ ,എ. ശ്രീലത തുടങ്ങിയവർ മഹോത്സവത്തിന് നേതൃത്വം നൽകും.