
അമ്പലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാംവാർഡിലെ പനച്ചുവട് നാലുപുരയ്ക്കൽ ക്ഷേത്രം - സി.എം.എസ് റോഡ് അപകടക്കെണിയായി മാറിയിട്ടും അറ്റകുറ്റപ്പണി നടത്താതെ അധികൃതർ. വർഷങ്ങളായി കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡിൽ ഇരുചക്രവാഹനങ്ങൾ അടക്കം തെന്നി മറിയുന്നതും യാത്രക്കാർക്ക് പരിക്കേൽക്കുന്നതും നിത്യ സംഭവമാണ്.
റോഡിന്റെ വടക്കും തെക്കും ഭാഗങ്ങൾ പൂർത്തിയായെങ്കിലും മദ്ധ്യത്തിലുള്ള 100 മീറ്ററോളം ഭാഗമാണ് തകർന്നുകിടക്കുന്നത്. ഈ ഭാഗം ജല അതോറിറ്റിയുടെതാണെന്ന കാരണം പറഞ്ഞ് പഞ്ചായത്തധികൃതരും നിർമ്മാണത്തിന് മുൻകൈയെടുക്കുന്നില്ല. പനച്ചുവട്, വിയാനി , ചള്ളി
റെയിൽവേ ലെവൽ ക്രോസുകൾ അടച്ചാൽ തെക്ക് നിന്നു വരുന്ന യാത്രക്കാർക്ക് തീരദേശ റോഡിലൂടെ ആലപ്പുഴ ഭാഗത്തേക്കും , വടക്കു നിന്നുള്ളവർക്ക് വണ്ടാനം മെഡിക്കൽ കോളേജ്, ദേശീയ പാത എന്നിവടങ്ങളിലേക്കും എത്താനുള്ള എളുപ്പമാർഗം കൂടിയാണ് ഈ ഇടറോഡ്
റോഡിൽ വെള്ളക്കെട്ട്,
തെരുവുവിളക്കുകളുമില്ല
1.സ്കൂൾ കുട്ടികളുമായുള്ള ഓട്ടോകൾ അടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി ദിനവും കടന്നുപോകുന്നത്
2.വർഷങ്ങൾക്കു മുമ്പ് നാട്ടുകാർ സംഘടിച്ച് റോഡിൽഅറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കിയിരുന്നു
3.എന്നാൽ കാലപ്പഴക്കവും കനത്ത മഴയും വാഹനങ്ങളുടെ നിരന്തര സഞ്ചാരവും മൂലം റോഡ് ഇപ്പഓൾ പൂർണ്ണമായും തകർന്നു
4.വൻ കുഴികളിൽ വെള്ളംകെട്ടി കിടക്കുകയാണ്. തെരുവു വിളക്കുകളില്ലാത്തതും ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കുന്നു
റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. അധികൃതർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും
- കെ.എഫ്. തോബിയാസ് ,പൊതുപ്രവർത്തകൻ