
ഹരിപ്പാട്: സ്വച്ഛത ഹൈ സേവ 2024 പ്രചരണത്തിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങൾ മാവേലിക്കര റീജിയണിൽ ഉൾപ്പെട്ട വിവിധ പ്രദേശങ്ങലെ 5 ഇടങ്ങൾ ശുചീകരിച്ചു നൽകുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. മാവേലിക്കര ഗവ.എൽ.പി സ്കൂൾ , കായംകുളം ഗവ.ഗേൾസ് ഹൈസ്കൂൾ,പല്ലന കുമാരകോടിയിലെ മഹാകവി കുമാരനാശാൻ സ്മൃതി മണ്ഡപം, മാന്നാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളാണ് ശുചീകരിക്കുന്നത്. കൂടാതെ മാവേലിക്കര മുനിസിപ്പാലിറ്റിയിലെ ശുചിത്വ കർമ്മ സേനയിലെ അംഗങ്ങൾക്ക് ന്യൂ ഇന്ത്യ ഹെൽത്ത് ചെക്ക് അപ് സൗകര്യം നൽകും. ശുചിത്വ ബോധവത്കരണ ക്ലാസുകൾ, പ്രതിജ്ഞ,കലാപരിപാടികൾ, ഹെൽത്ത് ക്യാമ്പ് എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കുമെമെന്ന് മാനേജർ വിജയ് കെ.എ, ഡെപ്യൂട്ടി മാനേജർ വിനീത എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.