ambala

അമ്പലപ്പുഴ: ആദ്യകാല ചുവരെഴുത്തു കലാകാരൻ പുന്നപ്ര കളത്തിൽ ജോസി ( ഫ്രാൻസ്- 69) ട്രെയിൻ തട്ടി മരിച്ചു. തീരദേശപാതയിൽ പാതിരപ്പള്ളിക്കു സമീപം കഴിഞ്ഞ രാത്രി 10.30 ഓടെയായിരുന്നു അപകടം. ഫ്ലക്സ് യുഗത്തിന് മുമ്പ് നിരവധി വ്യാപാരസ്ഥാപനങ്ങൾക്കും, നാടക സമിതികൾക്കും, തെരെഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടി ചുവരെഴുതിയിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിൽ ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പോസ്റ്റുമോർട്ടത്തിനു ശേഷം കലവൂർ ചെറുപുഷ്പം ദേവാലയത്തിൽ സംസ്ക്കരിച്ചു. ഭാര്യ: റാണി. മക്കൾ: നോയൽ, ജോഷ്‌ല, മരുമകൻ: ലിജോ