ആലപ്പുഴ: ഗാന്ധി ജയന്തി ദിനത്തിൽ പഴവീട് വിജ്ഞാനപ്രദായിനിയിൽ ഡ്രോയിംഗ് പെയിന്റിംഗ് മത്സരങ്ങൾ നടക്കും.ഒക്ടോബർ 2 ന് രാവിലെ 9.30 മുതൽ ഡ്രോയിംഗ് മത്സരവും ഉച്ചയ്ക്ക് പെയിന്റിംഗ് മത്സരവും നടക്കും. ഒക്ടോബർ 12 ന് വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കെ.സി.വേണുഗോപാൽ എം.പി സമ്മാനദാനം നിർവഹിക്കും.എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരങ്ങൾ.