
ചേർത്തല:ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അരൂർ മേഖലയിലെ തുറവൂർ യൂണിറ്റ് വാർഷിക സമ്മേളനം മേഖലാ പ്രസിഡന്റ് എസ്.ശ്രീരാജ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ആന്റണി ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ജോണി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.മേഖലാ സെക്രട്ടറി പി.ആർ.അനീഷ് സംഘടനാ റിപ്പോർട്ടും,യൂണിറ്റ് സെക്രട്ടറി ബൈജു ചോനപള്ളി യൂണിറ്റ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.വരവു ചിലവ് കണക്കുകൾ ട്രഷറർ ഹെൽഗാ ജേക്കബും,ഫ്രാൻസിസ് ആന്റണി നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.പി.ഷിബു (പ്രസിഡന്റ്), ബൈജു ചോനപ്പള്ളി (സെക്രട്ടറി),വി.ജെ.ജേക്കബ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.