ഹരിപ്പാട്: സാമൂഹിക മുന്നേറ്റ മുന്നണിയുടെ നേതൃത്വത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കർ 150-ാം രക്തസാക്ഷി വാർഷിക ആചരണം ഇന്ന് വൈകിട്ട് 4ന് ആറാട്ടുപുഴ ജെ.എം.എസ് ഹാളിൽ നടക്കും. ഡോ. എം.പി.അബ്ദു സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക മുന്നേറ്റ മുന്നണി ചെയർമാൻ കെ.പി.അനിൽദേവ് അദ്ധ്യക്ഷനാവും.സിനിമ നാടക സംവിധായകൻ എൻ.അരുൺ ആദരിക്കൽ നിർവഹിക്കും.