ആലപ്പുഴ: പൊതു ജനങ്ങൾക്ക് ട്രാഫിക്ക് ഫൈനുകൾ അടച്ച് തീർക്കുന്നതിനായി ജില്ലാ പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും നേതൃത്വത്തിൽ മെഗാ ചെലാൻ അദാലത്ത് 30, ഒക്ടോബർ 1 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ആലപ്പുഴ ജില്ലാ സി - ബ്രാഞ്ച് ഓഫീസിൽ വച്ച് നടത്തുമെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.സുനിൽ രാജ് അറിയിച്ചു. നിലവിൽ കോടതിയിലുള്ള ചെലാനുകളിൽ പ്രോസിക്കൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ളവർക്ക് പങ്കെടുക്കാം.