ചേർത്തല:കാർത്ത്യായനി ദേവീക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ യജ്ഞവും നവരാത്രി സംഗീതോത്സവവും ഒക്ടോബർ നാലു മുതൽ 15വരെ നടക്കും.പുല്ലയിൽ ഇല്ലം പി.വി.പ്രഭാകരൻനമ്പൂതിരിയാണ് യജ്ഞാചാര്യൻ.4ന് വൈകിട്ട് 7ന് വി.എൻ.ബാബു ദീപം തെളിക്കും.തുടർന്ന് അമൃതവർഷിണി ഭജൻസ്. അഞ്ചു മുതൽ 11വരെ വൈകിട്ട് 7ന് സംഗീതസദസ്.12ന് മഹാനവമിപൂജ,13ന് രാവിലെ 8ന് പൂജയെടുപ്പും വിദ്യാരംഭവും.11ന് അവഭൃഥസ്നാനത്തോടെ യജ്ഞം സമാപിക്കും.യജ്ഞ നടത്തിപ്പിനായി നവാഹകമ്മറ്റി രൂപീകരിച്ചു.ഭാരവാഹികളായി എം.മോഹനൻ നായർ(ചെയർമാൻ),ജി.അജികുമാർ (വൈസ്‌ചെയർമാൻ),ഇ.കെ.സിനിൽകുമാർ(ജനറൽ കൺവീനർ),പി.മുരളീധരൻനായർ(കൺവീനർ) ജയകുമാരി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.