mananr-rotery-club

മാന്നാർ: മാന്നാർ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും റോട്ടറി ഭവനിൽ നടന്നു. ക്ലബ് പ്രസിഡന്റ് കെ.സോമനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന കുടുംബസംഗമം റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു. അസി.ഗവർണർ റെജി ജോസ്, അനിൽ എസ്.ഉഴത്തിൽ, ഡോ.പ്രകാശ് വി.കൈമൾ, ടൈറ്റസ് പി.കുര്യൻ, സോണി അലക്സ്, ബി.ശ്രീകുമാർ, അരുൺ കുമാർ, രജീഷ് കോട്ടുവിള, രാജീവ് കുമാർ, ഡോ.ബീന എം.കെ, അജിത്ത് പഴവൂർ, രതീഷ് മാച്ചുട്ടിൽ തുടങ്ങിയവർ സംസാരിച്ചു.