ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയിലേക്ക് ഇത്തവണയും രുചി അനുഭവം തീർക്കാനാരുങ്ങി കുടുംബശ്രീ. വള്ളം കളിയുടെ ആവേശത്തോടൊപ്പം രുചി വൈവിധ്യങ്ങളുടെ ആവേശം നിറക്കാൻ കഴിഞ്ഞ തവണത്തെക്കാൾ ധാരാളം ഭക്ഷ്യ വിഭവങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടാണ് ഇത്തവണയും കുടുംബശ്രീ ഫുഡ് സ്റ്റാൾ തയ്യാറാകുന്നത്. ഫിനിഷിംഗ് പോയിന്റ് കവാടത്തിലും നെഹ്റു പവിലിയനിലുമായി രണ്ട് സ്റ്റാളുകളുണ്ടാകും. മുഹമ്മ ഗ്രാമ പഞ്ചായത്ത് സി.ഡി.എസിലെ അനുഗ്രഹ മൈക്രോ എന്റർപ്രൈസ് യൂണിറ്റും, പുന്നപ്ര സൗത്ത് സി.ഡി.എസിലെ അന്ന ഫുഡ്‌സ് യൂണിറ്റുമാണ് ഫുഡ് സ്റ്റാൾ നടത്തുക. ചായ, സ്‌നാക്ക്‌സ്, കപ്പ, മീൻ കറി, ബിരിയാണി, പായസം തുടങ്ങി വ്യത്യസ്ത രുചികൾ ലഭ്യമാകും. ഫ്രഷ് ജ്യൂസ്‌കളും ഉണ്ടാകും.