മാവേലിക്കര: നെല്ലിന്റെ വിലക്ക് പകരമായി വിതരണം ചെയ്യുന്ന പാഡി റസീപ്റ്റ് ഷീറ്റുകളിൽ ഒളിഞ്ഞിരിക്കുന്നത് കർഷകരോടുള്ള സർക്കാർ വഞ്ചനയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ അഭിപ്രായപ്പെട്ടു. സർക്കാർ സംഭരിച്ച നെല്ലിന്റെ വില ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് കായംകുളം-മാവേലിക്കര നിയോക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മാവേലിക്കര എസ്.ബി.ഐ റീജിയണൽ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച കർഷക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് നോവൽ രാജിന്റെ അധ്യക്ഷതയിൽ ചേർന്ന കൂട്ടായ്മയിൽ കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മൂഞ്ഞിനാട് രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. റോയ് തങ്കച്ചൻ, ചിറപ്പുറത്ത് മുരളി, അലക്സ് മാത്യു, നൂറനാട് അജയൻ, എം.കെ.വിജയൻ പിള്ള, വയലിൽ സന്തോഷ്, ഷെഫീഖ് തമരക്കുളം, രവീന്ദ്രൻ നായർ, രാധാകൃഷ്ണപിള്ള, സുഭാഷ് പടനിലം, ദേവരാജൻ, പവിത്രൻ, ജി.ഹരിപ്രകാശ്, അനീ വർഗീസ്, ജി ഗോപൻ, ജോൺ കെ മാത്യു,രാജൻ ചെങ്കളിൽ, മോഹൻലാൽ, ഷാജി, ഷെഫീഖ് കണ്ണനാംകുഴി, രവീന്ദ്രൻ നായർ, പ്രഹ്ളാദൻ, രാധാകൃഷ്ണപിള്ള, കബീർ, പവിത്രൻ, ഓമനക്കുട്ടൻ, ഉണ്ണികൃഷ്ണപിള്ള, പ്രസന്നൻ പിള്ള, കെ രാജൻ, നെൽസൺ, ജോസ്, സുധാകരൻ, ആൽബി, ശിവൻ എന്നിവർ സംസാരിച്ചു.