മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. 20 എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ മൊത്തം 60 ഭാരവാഹികളാണ് ഡി.സി.സി പ്രഖ്യാപിച്ച ഭാരവാഹി പട്ടികയിൽ ഉള്ളത്. 15 മാസം മുമ്പ് ബ്ലോക്ക് പ്രസിഡന്റിനെ കെ.പി.സി.സി നിയമിച്ചെങ്കിലും ഭാരവാഹികളെ വയ്ക്കുന്ന കാര്യത്തിൽ തീരുമാനമാകാതെ നീണ്ടു പോകുകയായിരുന്നു.