കുട്ടനാട് :കർഷക തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ കുടിശിക തീർത്ത് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.കെ.എം.യു നേതൃത്വത്തിൽ കർഷകതൊഴിലാളികൾ കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് സമരം ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു ജില്ലാ പ്രസിഡന്റ് ടി.ആനന്ദൻ അദ്ധ്യക്ഷനായി. ബി.കെ.എം.യു സംസ്ഥാന.സെക്രട്ടറി ആർ അനിൽകുമാർ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കാർത്തികേയൻ ,ബി.കെ.എം.യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സാറാമ്മ തങ്കപ്പൻ, സി.പി.ഐ കുട്ടനാട് നോർത്ത് മണ്ഡലം സെക്രട്ടറി ആർ.രാജേന്ദ്രകുമാർ സൗത്ത് മണ്ഡലം സെക്രട്ടറി ടി. ഡി സുശീലൻ ബി.കെ.എം.യു സംസ്ഥാന കമ്മിറ്റി അംഗം ടി.പ്രസാദ്, എ.ഐ.ടി.യു.സി കുട്ടനാട് മണ്ഡലം സെക്രട്ടറി കെ.വി .ജയപ്രകാശ് എന്നിവർ സംസാരിച്ചു.ബി.കെ.എം.യു കുട്ടനാട് മണ്ഡലം സെക്രട്ടറി ബി.ലാലി സ്വാഗതവും ജില്ലാ അസി.സെക്രട്ടറി എ.കെ.സജു നന്ദിയും പറഞ്ഞു.