a

മാവേലിക്കര : നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വർഗീയതയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ് പറഞ്ഞു. ശിവരാമൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ പുരസ്കാരം കവിയും നാടകകൃത്തും സംവിധായകനുമായ എം.വി ജനാർദ്ദനന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ.എസ്.അമൃതകുമാർ സ്വാഗതം പറഞ്ഞു. രക്ഷാധികാരി കെ.മധുസൂദനൻ പ്രശസ്തി പത്രം സമർപ്പിച്ചു. എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം മാവേലിക്കര ഏരിയാ സെക്രട്ടറി ജി.അജയകുമാർ, ആകാശവാണി റിട്ട.പ്രോഗ്രാം ഡയറക്ടർ മുരളീധരൻ തഴക്കര, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഡോ.ബിച്ചു.എക്സ് മലയിൽ, എ.ആർ രാജരാജവർമ്മ സ്മാരക സെക്രട്ടറി പ്രൊഫ.വി.ഐ.ജോൺസൺ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം എം.ജോഷ്വ, ഏരിയ സെക്രട്ടറി ഗോപകുമാർ വാർത്തികുളം, എസ്.അഖിലേഷ് എന്നിവർ സംസാരിച്ചു.