
ചേർത്തല: കബഡിയിൽ അജയ്യരായി ഗവ.ഗേൾസ് എച്ച്.എസ്.എസ് ടീം. മണ്ണാറശാല ഗവ.യു.പി.എസിൽ നടന്ന റവന്യൂ ജില്ല കബഡി മത്സരത്തിലാണ് മൂന്നു വിഭാഗങ്ങളിലും വിജയം നേടി ചേർത്തല ഗവ.ഗേൾസ് എച്ച്.എസ്.എസിലെ പെൺകുട്ടികൾ നേട്ടം കൊയ്തത്. സബ് ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിലും ഏകപക്ഷീയമായ വിജയമാണ് ടീമുകൾ നേടിയത്. സബ് ജൂനിയർ,ജൂനിയർ വിഭാഗങ്ങളിൽ നിന്ന് ആറ് പേർ വീതവും,സീനിയർ വിഭാഗത്തിൽ നിന്ന് ഏഴുപേരും സംസ്ഥാന ടീമിൽ ഇടം നേടി. സ്‌കൂളിലെ കായികാദ്ധ്യാപകൻ പ്രസാദും സെവൻ ഹീറോസ് കബഡി ക്ലബിലെ താരങ്ങളുമായ എം.എസ്.സിജു,എസ്.മുകേഷ്,കെ.വി.സുജീഷ്,പി.എസ്.രതീഷ് എന്നിവരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.