ആലപ്പുഴ :കുടുംബശ്രീ സംരംഭ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ജില്ലയിലെ വിവിധ കുടുംബശ്രീ സംരംഭങ്ങൾ സന്ദർശിച്ചു.ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (എൻ.ആർ.എൽ.എം) ജോയിന്റ് സെക്രട്ടറി സ്വാതി ശർമയുടെ നേതൃത്വത്തിൽ, നാഷണൽ പ്രോഗ്രാം മാനേജർ സ്നേഹൽ വിചാരെ, കൺസൽട്ടന്റ് സ്നേഹ എന്നിവർ അടങ്ങിയ സംഘമാണ് എത്തിയത്. ആലപ്പുഴ ആർസെറ്റി(റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ),ആര്യാട് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ന്യൂട്രി മിക്സ്‌ യൂണിറ്റ് ആയ പൊന്നൂസ് അമൃതം ന്യൂട്രിമിക്സ്‌ യൂണിറ്റ്, റീബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയുടെ ഭാഗമായി കൈനകരി സി.ഡി.എസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അമല ഫ്ലോടിംഗ് റസ്റ്റ്‌റന്റ് എന്നീ സംരംഭങ്ങളും സന്ദർശിച്ചു. കുടുംബശ്രീ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നവീൻ സി.നായർ, കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രഞ്ജിത്. എസ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.ജി.സുരേഷ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പി.എൻ.ഷമീന,ജില്ലാ പ്രോഗ്രാം മാനേജർ നീനു ജോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.