ഹരിപ്പാട്: മുട്ടം കണിച്ചനല്ലൂർ കൊച്ചുകിഴക്കതിൽ കുടുംബ ട്രസ്റ്റിന്റെ ഓണഘോഷവും പ്രതിഭകളെ ആദരിക്കലും ഇന്ന് രാവിലെ 10ന് കൊച്ചു വല്ല്യത്തു വാസുപണിക്കർ ഹാളിൽ നടക്കും. ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ്‌ ഓമനക്കുട്ടൻ ഡ്രീം ലാൻഡ്‌ അദ്ധ്യക്ഷനാകും. രക്ഷാധികാരി കെ.ബി രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചാരിറ്റി ചെയർമാൻ ഉപേന്ദ്രൻ, സെക്രട്ടറി കെ.ബി.തമ്പി, ട്രഷറർ വേണുഗോപാൽ,സുരേഷ്, പദ്മജൻ എന്നിവർ പ്രതിഭകളെ ആദരിക്കും. വൈസ് പ്രസിഡന്റ്‌ ഹേമചന്ദ്രൻ, ജോ.സെക്രട്ടറി അനിൽകുമാർ, കെ.ബി.ഹരികുമാർ, കെ.ബി.ഷാജി, കൃഷ്ണദാസ് എന്നിവർ സംസാരിക്കും. ഓണാഘോഷ പരിപാടികൾൾക്ക് ബിജുമോൻ,ഉണ്ണികൃഷ്ണൻ, കിരൺ ബാബു എന്നിവർ നേതൃത്വവും നൽകും.