
ഹരിപ്പാട് : കോൺഗ്രസ് എസ് സംസ്ഥാന കമ്മിറ്റി അംഗവും ദീർഘകാലം കുമാരപുരം ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന ഡി. സുഗേഷിന്റെ ചരമവാർഷിക ദിനത്തിൽ എൽ.ഡി.എഫ് കുമാരപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു. മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരം ജി.രവീന്ദ്രൻ പിള്ളയ്ക്ക് മന്ത്രി പി. പ്രസാദ് സമ്മാനിച്ചു. മികച്ച കുടുംബശ്രീക്കുള്ള ഡി.സുഗേഷ് സ്മാരക പുരസ്കാരദാനം കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ നിർവഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ സി.പ്രസാദ്, ടി.എസ് താഹ, ഷോണി മാത്യു, എ. ഷറഫുദ്ദീൻ, രഘുനാഥപിള്ള, എസ്. സുരേഷ്, യു. ദിലീപ്, എസ്. സുരേഷ് കുമാർ, എ .സന്തോഷ്, എം.പി.മധുസൂദനൻ,സിന്ധു മോഹനൻ,രതീഷ് കുമാർ,ടി.എം.ഗോപിനാഥൻ എന്നിവർ സംസാരിച്ചു.