അമ്പലപ്പുഴ: കരുമാടി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചിട്ട് ഒരാണ്ട് പിന്നിടുന്നു . കെ. സി. വേണുഗോപാൽ എം.പി 2017 - 18 വർഷത്തെ എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് നിർദ്ദേശിച്ച 4,73,000 രൂപ ഉപയോഗിച്ച് , കരുമാടി ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റുകളിൽ രണ്ടെണ്ണം തെളിഞ്ഞിട്ട് ഒരു വർഷത്തോളമാകുന്നു . അറ്റകുറ്റപ്പണികൾ നടത്തി ലൈറ്റുകൾ തെളിക്കേണ്ട അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് അധികാരികളെ പലപ്രാവശ്യം അറിയിച്ചെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. എത്രയും വേഗം ലൈറ്റുകൾ പ്രകാശിപ്പിക്കുവാൻ നടപടി ഉണ്ടാകണമെന്ന് ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മാത്യു ജെയിംസ് (ജിമ്മിച്ചൻ) അദ്ധ്യക്ഷനായി . ജെ.പി പുത്തേഴം, എൻ. പുരുഷോത്തമൻ നായർ, ടി.ഒ.ആന്റണി ,എൽ .സീതാലക്ഷ്മി, ഉഷ വാര്യന്തറ, കെ. വിനയകുമാർ, ജ്യോതി ലക്ഷ്മി എന്നിവർ സംസാരിച്ചു.