തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിൽ 2024-2026 കാലയളവിലേക്കുള്ള പുതിയ ക്ഷേത്ര ഉപദേശകസമിതിയുടെ രൂപീകരണത്തിനായി ഭക്തജനങ്ങളുടെ പൊതുയോഗം ചേർന്നു.യോഗത്തിൽ വൈക്കം ഗ്രൂപ്പ് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ശ്രീലത അദ്ധ്യക്ഷയായി. ഭാരവാഹികളായി കെ.പി.രമാദേവി(പ്രസിഡന്റ്), എ.എസ്.ഉദയകുമാർ (വൈസ് പ്രസിഡന്റ്), വി.പി.സന്തോഷ്‌ (സെക്രട്ടറി), കരുണാകരൻപിള്ള, ശ്യാംകുമാർ, പരമേശ്വരൻ മൂസത്, കെ.പി.മോഹനൻ, ബി. ബൈജു,മോഹനൻകുട്ടി, ജയന്തി റസ്സൽ, ബി.ബിജു, സിദ്ധാർത്ഥൻ, ശരത് (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.