tur

തുറവൂർ:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) തുറവൂർ യൂണിറ്റ് വാർഷിക സമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ടൈറ്റസ് കുന്നേൽ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി.ഗോപി മുഖ്യപ്രഭാഷണം നടത്തി.തുറവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഒ.ജോർജ്, അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.മേഘനാഥൻ, ജില്ലാ ജോയിന്റ് സെക്രട്ടറി പി. രാമചന്ദ്രൻ നായർ, ബ്ലോക്ക് പ്രസിഡന്റ് പി.ആർ.വിജയകുമാർ, ബ്ലോക്ക് സെക്രട്ടറി ബി.ജനാർദ്ദനൻ, ഡി.സി.സി ജനറൽ സെക്രട്ടറി തുറവൂർ ദേവരാജൻ,യൂണിറ്റ് സെക്രട്ടറി രാധാരാജൻ തുടങ്ങിയവർ സംസാരിച്ചു.