മുഹമ്മ: വളവനാട് പുത്തൻകാവ് ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ മൂന്നിന് തുടങ്ങും. വൈകിട്ട് ഏഴിന് കലവൂർ പുത്തൻപുരയിൽ ദിവ്യ പ്രാൺ ഭദ്രദീപം തെളിയിക്കും. ആതിര ആർ.ഇന്ദ്രൻ ഗ്രന്ഥസമർപ്പണം നടത്തും. ആരാമം മോഹനൻ നായരും ചന്ദ്രികസുരേന്ദ്രനും കാർമികത്വം വഹിക്കും. 11ന് വൈകിട്ട് 7.30ന് പൂജവയ്പ്, 12ന് രാവിലെ 7ന് നവാക്ഷരീഹോമം,11ന് കുമാരിപൂജ,13ന് രാവിലെ 7ന് സരസ്വതി പൂജ.